Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide Disaster

Malappuram

ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ൾ​ക്ക് ഏ​ഴാ​ണ്ട്

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം ഏ​ഴ് വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ഇ​ര​ക​ളാ​യ​വ​രു​ടെ മ​ന​സു​ക​ളി​ൽ ഉ​ണ​ങ്ങാ​ത്ത മു​റി​വാ​യി ദു​ര​ന്ത സ്മ​ര​ണ​ക​ൾ.
2019 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് 59 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ക​വ​ള​പ്പാ​റ ദു​ര​ന്തം നാ​ടി​നെ വി​ഴു​ങ്ങി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യാ​യ പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ർ കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും രൂ​പ​ത്തി​ലാ​യി​രു​ന്നു അ​ന്ന് മ​ഹാ​ദു​ര​ന്തം ന​ട​ന്ന​ത്.

ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ടി താ​ഴ്‌വാ​ര​ത്ത് അ​ധി​വ​സി​ച്ചി​രു​ന്ന 45 ല​ധി​കം വീ​ടു​ക​ളാ​ണ് മ​ണ്ണി​ന​ടി​യി​ലാ​യ​ത്.

രാ​ത്രി എ​ട്ടിനുണ്ടാ​യ ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ളി​ൽനി​ന്ന് ഓ​ടി​ ര​ക്ഷ​പ്പെ​ടാ​ൻ പോ​ലു​മാ​കാ​തെ 59 ജീ​വ​നു​ക​ൾ മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ വി​രി​മാ​റി​ൽ പു​ത​ഞ്ഞു​പോ​യി. സ​ക​ല സം​വി​ധാ​ന​ങ്ങ​ളും അ​വ​താ​ള​ത്തി​ലാ​യ​തി​നാ​ൽ പി​റ്റേ​ന്ന് രാ​വി​ലെ പ​ത്തോടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലും പ്ര​ദേ​ശ​ത്ത് എ​ത്തി​പ്പെ​ടാ​നാ​യ​ത്.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദാ​ത്ത മാ​തൃ​ക​യാ​യി ഇ​രു​പ​ത് ദി​വ​സ​ത്തോ​ളം നീ​ണ്ട മ​ണ്ണു​മാ​ന്തി​യു​ള്ള തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 48 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​നാ​യി. എ​ന്നാ​ൽ പ​തി​നൊ​ന്ന് ജീ​വ​നു​ക​ൾ മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ ഇ​പ്പോ​ഴും അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്നു​ണ്ട്. ഒ​രു കു​ടും​ബ​ത്തി​ലെ ത​ന്നെ നാ​ലും അ​ഞ്ചും അം​ഗ​ങ്ങ​ൾ പോ​ലും ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യി.

ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൈ​വി​ട്ടു​പോ​യ ഉ​റ്റ​വ​രു​ടെ​യും ഉ​ട​യ​വ​രു​ടെ​യും വേ​ർ​പാ​ടു​ക​ൾ ദു​ര​ന്ത​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രു​ടെ തോ​രാ​ക്ക​ണ്ണീ​രി​ന് കാ​ര​ണ​മാ​യി. മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ബ​ന്ധു​ക്ക​ളും, സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന മ​ണ്ണും കാ​ല​ങ്ങ​ളാ​യി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ കൃ​ഷി​യി​ട​വും മ​ണ്ണി​ന​ടി​യി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ ജീ​വ​ൻ തി​രി​ച്ചുകി​ട്ടി​യ​ത് കു​റ​ച്ചു പേ​ർ​ക്ക് മാ​ത്രം.

ക​വ​ള​പ്പാ​റ ഉൗ​രി​ലേ​ത​ട​ക്കം 45 വീ​ടു​ക​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണി​ന​ടി​യി​ലാ​യ​ത്. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ​ത്ത് ല​ക്ഷ​വും ഭൂ​മി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി വാ​ങ്ങി വീ​ട് നി​ർ​മി​ക്കാ​ൻ പ​ത്ത് ല​ക്ഷ​വും വീ​തം സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കി. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി പോ​ത്തു​ക​ല്ലി​ൽ 24 വീ​ടു​ക​ൾ സ​ർ​ക്കാ​ർ നി​ർ​മി​ച്ച് ന​ൽ​കി.

പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി 33 വീ​ടു​ക​ൾ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് നി​ർ​മി​ച്ചുന​ൽ​കി. ക​വ​ള​പ്പാ​റ ഉൗ​രി​ലെ 27 കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ൽ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ൾ പ​ണി​തു ന​ൽ​കി. ദു​ര​ന്തം ന​ട​ന്ന് നാ​ല് വ​ർ​ഷം പൂ​ർ​ത്തി​യാ​യ​പ്പോ​ഴാ​ണ് പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​യ​ത്. വി​വി​ധ സ​ന്ന​ദ്ധ സംഘ​ട​ന​ക​ളും ക​വ​ള​പ്പാ​റ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യി​രു​ന്നു.

അ​പ​ക​ടസാ​ധ്യ​ത മേ​ഖ​ല​യാ​യി ജി​യോ​ള​ജി വി​ഭാ​ഗം ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​വി​ടെനി​ന്ന് മാ​റിപ്പോ​കേ​ണ്ടി​വ​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കി. ഇ​തോ​ടൊ​പ്പം പാ​താ​ർ, ഗ​ർ​ഭം​ക​ല​ക്കിമ​ല​ക​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​ഴു​വാ​ത്തോ​ട്ടി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പ​ത്തോ​ളം വീ​ടു​ക​ൾ ത​ക​രു​ക​യും പാ​താ​ർ ടൗ​ണ്‍ നാ​മാ​വ​ശേ​ഷ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ​വ​ർ പോ​ത്തു​ക​ൽ, എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, വ​ണ്ടൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ അ​ധി​വ​സി​ക്കു​ന്ന​ത്.

ചി​ല​ർ പി​റ​ന്ന മ​ണ്ണി​നെ കൈ​വി​ടാ​നാ​കാ​തെ അ​വി​ടെ​ത്ത​ന്നെ ഇ​പ്പോ​ഴും തു​ട​രു​ന്നു. സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽനി​ന്ന് പ​ല​രും നാ​ളി​തു​വ​രെ പൂ​ർ​ണ​മാ​യി മോ​ചി​ത​രാ​യി​ട്ടി​ല്ല.

Latest News

Corehub Up